തിരുവനന്തപുരം: ഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും ഉത്തരവുകളും ക്രോഡീകരിച്ചുകൊണ്ടാണ് 2000 ല്‍ കേന്ദ്രസര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് നിയമം നടപ്പാക്കിയത്.
നിലവിലുള്ള വിവിധ നിയമങ്ങളും ഈ നിയമപ്രകാരം ഇതോടൊപ്പം റദ്ദാക്കപ്പെട്ടിരുന്നു. റേഷന്‍ സംവിധാനം സുഗമമാക്കുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനും നിരവധി ഉത്തരവുകള്‍ അവശ്യ സാധന നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകളും റദ്ദാക്കപ്പെട്ടതായുള്ള ഒരു ധാരണ കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പുകാരും മുതലെടുക്കുന്ന സാഹചര്യം ഉണ്ടായി. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അടിയന്തിര നടപടികള്‍ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് കേന്ദ്ര-ആരോഗ്യ വകുപ്പ് മന്ത്രിയും ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍, അവശ്യ സാധന നിയമപ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആക്ട് വ്യവസ്ഥ ചെയ്യുന്ന ഭക്ഷണ സാമഗ്രികളുടെ ഗുണമേന്മയും നിലവാരവും സംബന്ധിച്ച കാര്യങ്ങള്‍ക്ക് മാത്രമായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ മാത്രമേ റദ്ദാക്കപ്പെട്ടിട്ടുള്ളുവെന്നും നിലവിലുള്ള മറ്റ് നിയമങ്ങളെയോ ചട്ടങ്ങളെയോ ഉത്തരവുകളെയോ ഈ റദ്ദാക്കല്‍ ബാധിക്കുന്നതല്ലെന്നും വ്യക്തമാക്കിക്കൊണ്ടു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം പൊതുവിതരണ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ന്നും കരിഞ്ചന്തക്കും പൂഴ്ത്തിവയ്പിനുമെതിരെ റെയ്ഡുകള്‍ നടത്താമെന്നും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണവും നിലവാരവുമൊഴികെയുള്ള മറ്റെല്ലാ ഉത്തരവുകളും പ്രകാരം തുടര്‍ന്നും ലൈസന്‍സ് നല്‍കുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും അധികാരമുണ്ടായിരിക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.
Discussion about this post