തിരുവനന്തപുരം: കേരളത്തിന്റെ വിഴിഞ്ഞം തുറമുറപദ്ധതിയുടെ ടെണ്ടര്‍ എടുക്കാന്‍ ആളില്ല. പദ്ധതിയുടെ ടെണ്ടറിനായി മൂന്നു കമ്പനികള്‍ അപേക്ഷ നല്കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. അദാനി പോര്‍ട്ട്‌സ്, എസ്ആര്‍ പോര്‍ട്ട്‌സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നീ കമ്പനികളാണു ടെന്‍ഡര്‍ അപേക്ഷകള്‍ വാങ്ങിയത്. എന്നാല്‍ മൂന്നു കമ്പനികളും ടെന്‍ഡര്‍ നല്‍കിയില്ല. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഇന്നു രാവിലെ 11 വരെയായിരുന്നു ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം.
അതേസമയം ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആരും മുന്നോട്ടു വരാത്തതു ഞെട്ടിച്ചുവെന്നു തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. ഇതിനു പിന്നില്‍ കമ്പനികളുടെ അട്ടിമറിയുണ്‌ടോയെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post