Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയണം-മുഖ്യമന്ത്രി

by Punnyabhumi Desk
Feb 25, 2015, 04:59 pm IST
in കേരളം

തിരുവനന്തപുരം: പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവന്നാല്‍ മാത്രമേ ജനക്ഷേമം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വി.ജെ.ടി.ഹാളില്‍ റവന്യുദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമതയോടെ എത്തിക്കാന്‍ കഴിയണം. റവന്യു വകുപ്പ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സേവനങ്ങള്‍ പലതും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. റവന്യുവില്‍ നിന്നും കിട്ടുന്ന അധിക സേവനവും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ സഹായകരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയം, ഭൂരഹിതകേരളം എന്നീ പദ്ധതികള്‍ വിജയിപ്പിക്കേണ്ടതുണ്ട്. പട്ടയം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം കൊടുക്കണം. റവന്യു വകുപ്പിന് ഇക്കാര്യത്തിലുള്ള പ്രയാസങ്ങള്‍ സര്‍ക്കാരിന് ബോധ്യമുണ്ട്. വനം വകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകൊണ്ട് സമയബന്ധിതമായി ഭൂമി കണ്ടെത്തി ആവശ്യക്കാര്‍ക്ക് നല്‍കുക എന്ന ലക്ഷ്യമാണുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ റവന്യു വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കും. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തും. കേന്ദ്രാനുമതി ആവശ്യമുണ്ടെങ്കില്‍ അതിനുള്ള നടപടിക്കും ശ്രമിക്കും. അധിക ജീവനക്കാര്‍ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കിയും പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടപടികളെടുക്കും.

ഭൂരഹിത കേരളം പദ്ധതിയില്‍ ഇതിനോടകം 2,43,000 പേരുടെ അപേക്ഷകളാണ് ഒന്നാം ഘട്ടത്തില്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ പുറംലോകവുമായി ബന്ധമില്ലാത്ത ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ള ഏറെപ്പേര്‍ ഇനിയുമുണ്ട്. റവന്യു വകുപ്പിന്റെ കൈയ്യില്‍ ഭൂമി കുറവാണ്. എന്നാല്‍ അര്‍ഹതപ്പെട്ടവന് ഭൂമി ഉണ്ടാക്കി കൊടുത്തേ മതിയാകൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അധികഭൂമി ഉള്ളവര്‍ ജനക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാകണം. ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.സര്‍ക്കാരിന് ഇതിനായി ഭൂമി ലഭ്യമാക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ റവന്യു വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി അടൂര്‍പ്രകാശ് അദ്ധ്യക്ഷനായിരുന്നു. മികച്ച കളക്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട രാജമാണിക്യം (എറണാകുളം), കെ.ബിജു (മലപ്പുറം), എം.എസ്.ജയ (തൃശൂര്‍) തുടങ്ങിയവര്‍ക്കുള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ വിതരണം ചെയ്തു. യോഗത്തില്‍ റവന്യു സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എം.സി.മോഹന്‍ദാസ്, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടി, സര്‍വ്വേ ഡയറക്ടര്‍ മിത്ര, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, വിവിധ ജില്ലാ സബ്കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

കേരളം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

കേരളം

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies