ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് റെയില്‍ ബജറ്റില്‍ 514 കോടി അനുവദിച്ചു. ഇതില്‍ 144 കോടി ഈ വര്‍ഷം തന്നെ ലഭിക്കും.
പാത ഇരട്ടിപ്പിക്കലിനായി അമ്പലപ്പുഴ-ഹരിപ്പാട് പാതയ്ക്ക് 55 കോടിയും തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കലിനു 4.2 കോടി, കൊല്ലം-വിരുതനഗര്‍ പാതയ്ക്ക് 8.5 കോടി, കുറുപ്പുന്തറ-ചിങ്ങവനം പാതയ്ക്കു 10 കോടി, ചെങ്ങന്നൂര്‍-ചിങ്ങവനം പാതയ്ക്ക് 58 കോടി, എറണാകുളം-കുമ്പളം പാതയിരട്ടിപ്പിക്കലിനു 30 കോടിയും അനുവദിച്ചിട്ടുണ്ട്.
അമ്പലപ്പുഴ-ഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി. ചേപ്പാട്-കായംകുളം പാത ഇരട്ടിപ്പിക്കലിന് ഒരു കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്ക് 20.58 കോടിയും അങ്കമാലി-ശബരി പാതയ്ക്ക് അഞ്ചു കോടിയാണ് അനുവദിച്ചിട്ടുള്ളത്.
Discussion about this post