തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ബഹിരാകാശ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ മികച്ച കണ്ടെത്തലുകളുമായി രംഗത്തെത്തുമെന്നതില്‍ ശുഭപ്രതീക്ഷയാണുളളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതില്‍ ഐ.എസ്.ആര്‍.ഒ നിര്‍ണായകമായ സേവനമാണ് നിര്‍വ്വഹിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ പേടകങ്ങളുടെ വിവരങ്ങള്‍ ഇതിന് അടിത്തറയാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങള്‍ കേരളത്തിനും ബാധകമാണ്. പലവിധത്തിലുളള പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ കേരളത്തിനും ഇതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാകില്ല. കടല്‍തീരങ്ങള്‍ ഏറെയുളള കേരളത്തിന് സുനാമി പോലുളള ദുരന്ത സാധ്യതകളുണ്ട്. ഇത്തരം അപകടങ്ങള്‍ മുന്നേ കണ്ടെത്താനും ഫലപ്രദമായി തടയുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഈ മേഖലയിലെ പ്രവര്‍ത്തനമികവിന്റെ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
Discussion about this post