തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് നെഗറ്റീവ് വളര്‍ച്ചാണ് സംസ്ഥാനം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് വളര്‍ച്ച പോസിറ്റീവായി മാറിയിട്ടുണ്ട്. റബ്ബര്‍, നെല്‍കര്‍ഷകരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രതീക്ഷാ നിര്‍ഭരമായി കാര്‍ഷികരംഗം മാറുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ജൈവകൃഷിയുടെ പ്രോത്സാഹനം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഇതിനകം നടപ്പാക്കാനായതായി കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കാര്‍ഷിക മേഖലയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post