തിരുവനന്തപുരം: ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചിട്ടുള്ള ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം നാളെ (മാര്‍ച്ച് എട്ട്) രാവിലെ ഒന്‍പത് മണിക്ക് നിയമസഭാ മന്ദിരത്തിലും 10 മണിക്ക് കെപിസിസി ഓഫീസിലും 11 മണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിക്ക് ആര്യനാട്ടേക്ക് കൊണ്ടുപോകും. ആര്യനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകുന്നേരം 3.30 വരെയും നാലു മണിക്ക് ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്റെ വസതിയായ അഭയയിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെ വച്ച് കര്‍മങ്ങള്‍ നടത്തിയതിനു ശേഷം ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തിലേയ്ക്ക് കൊണ്ടുപോകും. അവിടെ സംസ്ഥാന ബഹുമതി അര്‍പ്പിച്ച ശേഷം വൈകുന്നേരം 6.30 ന് സംസ്‌കരിക്കും.
Discussion about this post