ശ്രീനഗര്‍: പാന്തേഴ്‌സ് പാര്‍ട്ടി ജമ്മുകശ്മീരില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 2010ല്‍ 112 പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന്റെ പേരില്‍ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയാണ് പി.ഡി.പി. നയിക്കുന്ന കശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിച്ചത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനപ്രകാരമായിരുന്നു മോചനം.
അതിനിടെ ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബി.ജെ.പി. ആരോപിച്ചു.
Discussion about this post