മലപ്പുറം: സംസ്‌ഥാനത്തുടനീളം തീവ്രവാദ സംഘങ്ങള്‍ ശക്‌തമാകുന്നതിന്റെ സൂചനയാണ് നിലമ്പൂരില്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ അട്ടിമറി ശ്രമങ്ങളെന്ന് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പാക് ചാരസംഘടനയായ ഐഎസ്‌ഐ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുണ്ടെന്നു വ്യക്‌തമാണെന്നും ആര്യാടന്‍ പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും എന്‍ഡിഎഫിന്റെയും വോട്ട് വേണ്ടെന്നും ആര്യാടന്‍ പറഞ്ഞു. തീവ്രവാദ സംഘടനകളുടെ വോട്ട് കോണ്‍ഗ്രസിന് ആവശ്യമില്ല.
വളരെയേറെ മതസൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശമാണ് നിലമ്പൂര്‍. 1921ല്‍പ്പോലും ഇവിടെ പറയത്തക്ക അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇപ്പോഴേ തടഞ്ഞില്ലെങ്കില്‍ ഇത്തരം തീവ്രവാദം ഏറ്റവും നാശം വിതയ്‌ക്കുന്ന ജില്ലയായി മലപ്പുറം മാറും. അധ്യാപകന്റെ കൈവെട്ടിയ സംഭവവും ഇതിനോടു ചേര്‍ത്തു കാണണം. സങ്കുചിത രാഷ്‌ട്രീയ കണ്ണുകൊണ്ടല്ലാതെ വിശാലമായ രാജ്യതാല്‍പര്യം കണക്കിലെടുത്ത് ഇതിനെ കാണാന്‍ സാധിക്കണം. ഇത്തരം സംഭവങ്ങളെ രാജ്യസ്‌നേഹികളായ ആളുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഒരു ഭാഗത്തുനിന്നും പ്രോല്‍സാഹനമോ രാഷ്‌ട്രീയ പരിഗണനയോ ഉണ്ടാകാന്‍ പാടില്ല. കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന് ശക്‌തമായ നടപടി കൈക്കൊള്ളണം. ഇതിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും
നല്‍കും.
എല്‍ഡിഎഫ്-യുഡിഎഫ് എന്ന നിലയിലുള്ള ആരോപണങ്ങളിലേക്ക് ഇത് മാറിയാല്‍ ഗുണം ലഭിക്കുക തീവ്രവാദികള്‍ക്കായിരിക്കും. രാഷ്‌ട്രീയം കൊണ്ടുവന്ന് ഇത് തുലയ്‌ക്കേണ്ടതില്ല. സര്‍ക്കാരും പൊലീസും ഇതേ പൊരുള്‍ ഉള്‍ക്കൊണ്ട് വിഷയം കൈകാര്യം ചെയ്യണം. തീവ്രവാദ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെ മുഴുവന്‍ പിടികൂടണം. ഇവര്‍ക്ക് വിദേശബന്ധവുമുണ്ടെന്നാണ് അറിയുന്നത്. ഇത് ഏറെ ആപല്‍ക്കരമാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐ സംസ്‌ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതും അന്വേഷിക്കണം.
താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും എന്‍ഡിഎഫിന്റെയും വോട്ട് വേണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. തീവ്രവാദി സംഘടനകളുടെ വോട്ട് കോണ്‍ഗ്രസിന് ആവശ്യമില്ല. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമത്തിനു തീവ്രവാദ ബന്ധമുണ്ട്. പാക്കിസ്‌ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാണ്. അതിന്റെ സൂചനയാണ് അധ്യാപകന്റെ കൈവെട്ടിയ സംഭവമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
Discussion about this post