ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 260 എന്ന വിജയലക്ഷ്യം ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റിന്റെ നഷ്ടത്തില്‍ മറികടന്നു.
ഇന്ത്യയ്ക്കുവേണ്ടി ശിഖര്‍ ധവാന്‍ നൂറും രോഹിത് ശര്‍മ അറുപത്തിനാലും വിരാട് കോലി നാല്‍പ്പത്തിനാലും അജിങ്ക്യ രഹാനെ മുപ്പത്തിമൂന്ന് റണ്‍സും നേടി. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: അയര്‍ലന്‍ഡ്-259/10 (49); ഇന്ത്യ-260/2 (36.5).
Discussion about this post