തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജി.കാര്‍ത്തികേയന്‍ അനുസ്മരണം മാര്‍ച്ച് 12 വ്യാഴാഴ്ച 4.30-ന് വി.ജെ.റ്റി.ഹാളില്‍ സംഘടിപ്പിക്കും. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി എ.പി.അനില്‍കുമാര്‍, എം.എ.ബേബി എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, തലേക്കുന്നില്‍ ബഷീര്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post