ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സത്യം എന്നായാലും പുറത്തു വരുമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇപ്പോള്‍ തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതിചേര്‍ത്തിരുന്നു. മന്‍മോഹന്‍സിംഗ് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നു ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്.
Discussion about this post