ഹൊബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് സ്‌കോട്ട്‌ലന്‍ഡിനെതിരെ 148 റണ്‍സിന്റെ ജയം. ശ്രീലങ്കയ്ക്കുവേണ്ടി കുമാര്‍ സംഗകാര 95 പന്തില്‍ നിന്ന് 124 റണ്ണെടുത്തു. ലോകകപ്പില്‍ സംഗകാരയുടെ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയാണിത്. ദില്‍ഷന്‍ 99 പന്തില്‍ നിന്ന് 104 റണ്ണെടുത്തു. രണ്ടാം വിക്കറ്റില്‍ 195 റണ്ണാണ് ഇരുവരും ചേര്‍ന്നെടുത്തത്.
ശ്രീലങ്കയുടെ 363 റണ്‍സിനെതിരെ 215 റണ്‍സാണ് സ്‌കോട്ട്‌ലന്‍ഡിന് നേടാനായത്. കോള്‍മാന്റെയും മോംസെന്നിന്റെയും ചെറുത്തുനില്‍പ്പുകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവര്‍ 43.1 ഓവറില്‍ ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കുവേണ്ടി ചമീരയും കുലശേഖരയും മൂന്ന് വിക്കറ്റ് വീതവും മലിംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
Discussion about this post