തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട ഉപസമിതി അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍വകലാശാല എന്‍സിടിക്ക് അപേക്ഷ നല്‍കും. ജോലി നഷ്ടപെട്ട അധ്യാപകര്‍ക്കു സര്‍വകലാശാല തസ്തികകളില്‍ അധ്യയന വര്‍ഷം തുടങ്ങുന്നതു വരെ താല്‍ക്കാലിക നിയമനം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.
Discussion about this post