ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ സക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് കോടതി വെറുതെവിട്ടു. ഇസ്‌ലാമാബാദ് ഹൈക്കോടതി ജസ്റ്റീസ് നൂര്‍ ഉല്‍ ഹഗ് ഖുറേഷിയാണു ലഖ്‌വിയെ മോചിപ്പിച്ച് ഉത്തരവിട്ടത്. നിയമ വിരുദ്ധമായാണു ലഖ്‌വിയെ തടവില്‍ വച്ചിരിക്കുന്നതെന്നു കോടതി കണ്‌ടെത്തി.
ഇതു രണ്ടാം തവണയാണ് ഇതേ ജഡ്ജി ലഖ്‌വിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പാക് തീവ്രവാദ കോടതി ലഖ്‌വിക്കു ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെയും യുഎസിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പാക്കിസ്ഥാന്‍ ലഖ്‌വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ജയിലിലടച്ചു. എംപിഒ ആക്ട് പ്രകാരമാണു ലഖ്‌വിയെ വീണ്ടും തടവിലാക്കിയത്. ലഖ്‌വി ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദില ജയിലിലാണ് ഉള്ളത്.
Discussion about this post