തിരുവനന്തപുരം: ഇന്നു സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഞായറാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിലെ എല്‍.ഡി.എഫ് നടപടിയില്‍ പ്രതിഷേധിച്ചാണിത്.












