തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അരി, അരി ഉല്‍പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിച്ചതായി ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചു. യുഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി പിന്‍വലിച്ചത്. മൊത്തം 260 കോടി രൂപയുടെ നികുതി ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
അരി, അരി ഉല്‍പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂചി റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും പഞ്ചസാരയ്ക്കു രണ്ടു ശതമാനവും വെളിച്ചെണ്ണയ്ക്കു ഒരു ശതമാനവുമാണ് നികുതിയായി ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തിലൂടെ പാവപ്പെട്ടവര്‍ക്കുള്ള അരിക്കു നികുതി ഉണ്ടായിരുന്നില്ല.
Discussion about this post