തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ ഈ വര്‍ഷം മുതല്‍ ഇ-ഫയലിംഗ് ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇ-പെയ്‌മെന്റ് സംവിധാനം വകുപ്പില്‍ ഇതിനോടകം നടപ്പാക്കിയിരുന്നത് വിജയകരമായി. വകുപ്പിനെ ആധുനീകരിക്കാനുളള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി വകുപ്പിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുളളവര്‍ക്ക് യൂണിഫോം അലവന്‍സ് ആയിരുന്ന 2000 രൂപ 3700 രൂപയായും പ്രിവന്റീവ് ഓഫീസര്‍/ സിവില്‍ എക്‌സൈസ് ഓഫീസര്‍ മുതലായവര്‍ക്കുളള 2400 രൂപ അലവന്‍സ് 4400 രൂപയായും വര്‍ദ്ധിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പദവി ഉയര്‍ത്തുന്ന നടപടികളും ഇതിനോടകം സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുളളവര്‍ക്ക് വേണ്ടി മോഡ്യൂള്‍സ് സ്ഥാപിക്കുന്ന നടപടി അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും. എറണാകുളത്ത് മൊബൈല്‍ ലാബ് അടുത്ത മാസം പുറത്തിറക്കും. മലബാര്‍ മേഖലയിലും ഈ വര്‍ഷം തന്നെ മൊബൈല്‍ ലാബുകള്‍ പുറത്തിറക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തി വരുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ നയം കൂട്ടായെടുത്ത തീരുമാനമാണ്. ഈ നയം പുന:പരിശോധിക്കില്ല. നയങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച മദ്യനയത്തിന് മുന്‍പും പിന്‍പും താരതമ്യ പഠനം നടത്തേണ്ടതുണ്ട്. കെ.എസ്.ബി.സി സമരം മൂലം സര്‍ക്കാരിന് ഒരു ദിവസത്തെ നഷ്ടം 30 കോടി രൂപയാണ്. മുന്‍ വര്‍ഷം പൂട്ടിയ ഷോപ്പുകള്‍ തുറക്കണമെന്നും ഈ വര്‍ഷം പുതുതായി ഷോപ്പുകള്‍ പൂട്ടാന്‍ പാടില്ലയെന്നുമാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. ഇത് സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനത്തെ മാറ്റണമെന്ന ആവശ്യമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. സാമൂഹ്യപ്രതിബദ്ധതയുളള സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
എക്‌സൈസ് കമ്മീഷണര്‍ എക്‌സ്.അനില്‍ അധ്യക്ഷനായിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.രാധാകൃഷ്ണന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എം.എസ്.മുഹമ്മദ് സിയാദ്, സി.എം.ഷാനവാസ്, പി.ഡബ്‌ള്യു.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജീജാ ഭായി തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെയും വിശ്രമ കേന്ദ്രത്തിന്റെയും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍ എന്നിവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡുകളുടെ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചതിന് 15 ലക്ഷം രൂപ ചെലവായി. വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്. അഞ്ച് ലക്ഷം രൂപയ്ക്കാണ്. സംസ്ഥാനത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍ എന്നിവര്‍ക്ക് 858 മൊബൈല്‍ സിം കാര്‍ഡുകളാണ് വിതരണം ചെയ്തു.
Discussion about this post