തിരുവനന്തപുരം: വേനല്‍ക്കാല അവധി, ഈസ്റ്റര്‍, വിഷു എന്നിവ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി ഈ മാസം 19 മുതല്‍ 15 വരെ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തുന്നതാണ്. ഈ മാസം 19, 26, 31, ഏപ്രില്‍ ഒന്ന്, ഒന്‍പത് തീയതികളില്‍ തൃശ്ശൂരില്‍ നിന്നും ഓരോ സൂപ്പര്‍ ഡീലക്‌സ് സര്‍വീസും, മാര്‍ച്ച് 31, ഏപ്രില്‍ അഞ്ച്, ഒന്‍പത്, 19 തീയതികളില്‍ കോഴിക്കോട് നിന്നും മൂന്ന് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഈ മാസം 20, 27, ഏപ്രില്‍ ഒന്ന്, രണ്ട്, 10 തീയതികളില്‍ തൃശ്ശൂരിലേക്ക് ഓരോ സര്‍വീസും, ഏപ്രില്‍ ഒന്ന്, ആറ്, 10, 19 തീയതികളില്‍ കോഴിക്കോട്ടേക്കും മൂന്ന് അധിക സര്‍വീസും നടത്തുന്നതുമാണ്.
അതോടൊപ്പം ഏഴ് സമ്മര്‍ വെക്കേഷന്‍ സര്‍വ്വീസുകള്‍ മാര്‍ച്ച് 30 ന് തീയതി മുതല്‍ ജൂണ്‍ 15 വരെ കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും തുടര്‍ച്ചയായി നടത്തുന്നുമുണ്ട്. പുറമെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തി കഴിഞ്ഞു. ഈ സര്‍വ്വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post