തിരുവനന്തപുരം: അപൂര്‍ണവും തെറ്റിദ്ധാരണാജനകവുമായ വിവരം നല്‍കിയ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ.സി. സുദര്‍ശനകുമാറില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായ എം.എന്‍. ഗുണവര്‍ധന്‍, ഡോ. കുര്യാക്കോസ് കുമ്പളക്കുഴി എന്നിവരാണ് ഉത്തരവിട്ടത്.
റിട്ട.എസ്.പി കെ.കെ.ജോഷ്വാ പ്രതിയായ കേസ് സിബിഐ അന്വേഷണത്തിനു ഡിജിപി ശിപാര്‍ശ ചെയ്ത് ഉത്തരവായതിനു ശേഷം ആ വിവരം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപേക്ഷയില്‍ മറച്ചുവെന്ന പരാതിയിലാണു പിഴ.
Discussion about this post