തിരുവനന്തപുരം: ഈ വര്‍ഷം ജനുവരി ഒന്ന് യോഗ്യതാ തീയതിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വോട്ടര്‍മാരെ കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നല്‍കി.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) ഓണ്‍ ലൈനിലൂടെ ലഭ്യമാക്കിയിട്ടുള്ള പുതിയ വോട്ടര്‍മാരെ കൂടി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വാര്‍ഡ് തലത്തില്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാര്‍ച്ച് 28-ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post