തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കാനും അലോട്ടുമെന്റുകള്‍ വരവുവയ്ക്കാനും എല്ലാ ട്രഷറികള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
നടപ്പുവര്‍ഷം ഷോര്‍ട്ട് ഫാള്‍ ഇല്ലാത്തതിനാലും ചെലവഴിക്കാത്ത തുക ക്യാരിഓവര്‍ ചെയ്യുന്നതിനാലുമാണ് ബില്ല് സ്വീകരിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നടപ്പുവര്‍ഷം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി വികസന ഫണ്ടില്‍നിന്നും മൊത്തം 3026.38 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ ഗ്രാമപഞ്ചായത്തുകള്‍ 1644.15 കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ 430.04 കോടിയും ജില്ലാ പഞ്ചായത്തുകള്‍ 467.42 കോടിയും മുനിസിപ്പാലിറ്റികള്‍ 29.17 കോടിയും കോര്‍പ്പറേഷനുകള്‍ 190.54 കോടിയും രൂപയാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഹിതത്തിന്റെ 63.46 ശതമാനം തുക ഇതിനകം ചെലവഴിച്ചിട്ടുണ്ട്. മൂന്ന് ഗഡു അലോട്ട്‌മെന്റ് എല്ലാതദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും റിലീസ് ചെയ്തിട്ടുള്ളതായും ഗ്രാമവികസന മന്ത്രി അറിയിച്ചു.
Discussion about this post