ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നാല് തടവുകാരെ തൂക്കിലേറ്റി. പഞ്ചാബ് പ്രവിശ്യയില്‍ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകിടന്നിരുന്ന മുഹമ്മദ് റിയാസ്, അക്രം ഉല്‍ ഹഖ്, മുഹമദ് അമീന്‍, ഹുബ്ദാര്‍ ഷാ എന്നിവരെയാണ് തൂക്കിലേറ്റിയത്.
2008ല്‍ ഒരാളെ കൊലപ്പെടുത്തിയതിനാണ് മുമ്മദ് റിയാസിനെ സര്‍ഗോദ ജയിലില്‍ തൂക്കിലേറ്റിയത്. ഈ ജയില്‍ സ്ഥാപിച്ചതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. അറ്റോക്ക് ജയിലിലാണ് മുന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് വധശിക്ഷ ലഭിച്ച അക്രം ഉല്‍ ഹഖിനെ തൂക്കിലേറ്റിയത്. റാവല്‍പ്പിണ്ടിയിലെ അദിയാല ജയിലിലാണ് മുഹമദ് അമീനെും മിയാന്‍വാലിനെ തൂക്കിലേറ്റിയത്. സെന്‍ട്രല്‍ ജയിലിലാണ് ഹുബ്ദാര്‍ ഷായെ തൂക്കിലേറ്റിയത്.
Discussion about this post