തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി വൈദികസമ്മേളനം നടന്നു. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തൃപ്പാദങ്ങള്‍ സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിലെ ശ്ലോകങ്ങളെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ഗവ.സംസ്‌കൃതകോളെജ് അസോ.പ്രൊഫ.ഇ.എന്‍.ഈശ്വരന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ‘വേദം നല്‍കുന്ന ഐകമത്യസന്ദേശം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗവ.സംസ്‌കൃതകോളെജ് അദ്ധ്യക്ഷന്‍ പൈതൃകരത്‌നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. അഡ്വ.കുമാരപുരം മോഹന്‍കുമാര്‍, എച്ച്.ആശാനായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post