തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ആചാര്യവരണവും ശ്രീരാമായണ മാഹാത്മ്യപ്രഭാഷണവും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ മുഖ്യആചാര്യനായാണ് ആചാര്യവരണം ചടങ്ങുനടന്നത്. യജ്ഞഹോതാവായി ബ്രഹ്മശ്രീ ഘടനാനന്ദതീര്ത്ഥയും യജ്ഞപൗരാണികരായി ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, വട്ടപ്പാറ സോമശേഖരന്‍നായര്‍, തച്ചപ്പള്ളി ശശിധരന്‍നായര്‍, നേതാജിപുരം അപ്പുക്കുട്ടന്‍നായര്‍, മേനംകുളം ചന്ദ്രശേഖരന്‍നായര്‍, ആര്.തങ്കയ്യന്, മടവൂര്‍പ്പാറ രാജേന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആചാര്യവരണത്തിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമായണ മാഹാത്മ്യപ്രഭാഷണം നടത്തി.
Discussion about this post