ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിനെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയുമാണ് കുറച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വില ഉയര്‍ത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യില്ല.
ഇന്ധന വില്‍പന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. പെട്രോളിന് ഒരു രൂപ രണ്ട് പൈസയും ഡീസലിന് ഒരു രൂപ ഒരു പൈസയുമാണ് വര്‍ധിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പെട്രോളിനു ഒരു രൂപ അന്‍പത്തിയേഴ് പൈസയും ഡീസലിനു ഒരു രൂപ ആറു പൈസയും കൂടി.
Discussion about this post