തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ചരിത്രസമ്മേളനം നടന്നു. വിദ്യാധിരാജ വിദ്യാസമാജം പ്രസിഡന്റ് കെ.രാമന്‍പിള്ള സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളെജ് മുന്പ്രൊഫ.ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ‘ശ്രീരാമായണം ചരിത്രവും ആനുകാലികപ്രസക്തിയും’ എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പുഴ എസ്.ഡി.കോളെജ് അസോ. പ്രൊഫ. ഡോ.എം.പി.അജിത്കുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. വെഞ്ചാവോട് വിക്രമന്‍നായര്‍, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post