പാലക്കാട്: ലോറി സമരം ശക്തമാകാന്‍ സാധ്യത. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വളിച്ച യോഗം ഉപേക്ഷിച്ചതോടെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്. പാചക വാതക ടാങ്കറുകളും നാളെ മുതല്‍ സമരത്തിലേക്ക് കടക്കും. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ലോറി ഉടമകളുടെ യോഗം കോയമ്പത്തൂരില്‍ ചേരും. സമരം നീണ്ടുപോവുകയാണെങ്കില്‍ കേരളത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യത ഏറെയാണ്. ഇത് വിഷു വിപണിയെ ഏറെ ബാധിക്കാനാണ് സാധ്യത.
സാധാരണ ദിവസങ്ങളില്‍ 1500ലധികം ചരക്കുലോറികള്‍ എത്തുന്ന വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഇന്ന് 400ലധികം ചരക്കുലോറികള്‍ മാത്രമാണ് കേരളത്തിലെത്തിയത്.
Discussion about this post