ബാംഗ്ലുര്‍: കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനെ പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നിയമസഭയില്‍ ബി.ജെ.പിക്കുള്ള ഭൂരിപക്ഷത്തെ ഗവര്‍ണറും പ്രതിപക്ഷവും അംഗീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയേയും ബി.ജെ.പി പ്രതിനിധി സംഘം സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി നിയമസഭാ അംഗം ഡി.ബി ചന്ദ്രഗൌഡ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ ആരംഭിച്ച നിയമസഭാ സമ്മേളനം പ്രതിപക്ഷം തടസ്സപ്പെടുത്തി വരികയാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ നിലപാട് തടസമാകുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും ചന്ദ്രഗൌഡ പറഞ്ഞു.
Discussion about this post