തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി മഹിളാസമ്മേളനം നടന്നു. കോട്ടയ്ക്കല്‍ ആയൂര്വേദകോളെജ് മുന്‍ പ്രൊഫ.ഡോ.ടി.കെ.രാധാലക്ഷ്മി സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡിബി കോളെജ് പ്രൊഫ. ഡോ.ടി.എ.ഗീത സമ്മേളനത്തില്‍ അദ്ധ്യക്ഷയായിരുന്നു. ‘ഭാരതസ്ത്രീത്വവും സമകാലജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രബന്ധം അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രൊഫ. ഡോ.ടി.എ.ഗീത അവതരിപ്പിച്ചു. ‘സ്ത്രീ ശാക്തീകരണം സ്വാമിജിയുടെ കാഴ്ചപ്പാടില്‍’ എന്നവിഷയത്തെ അധികരിച്ച് പങ്കജകസ്തൂരി ആയൂര്വേദകോളെജിലെ ഡോ.എസ്.പദ്മ പ്രബന്ധം അവതരിപ്പിച്ചു. ബി.വത്സകുമാരി, ഡി.വിമലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post