തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014 ലേക്കുള്ള ശാസ്ത്ര സാഹിത്യ അവാര്‍ഡിന് അപേക്ഷ/നാമനിര്‍ദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം.
മലയാള ദിനപത്രങ്ങളിലൂടെയോ മറ്റു ആനുകാലികങ്ങളിലൂടെയോ 2014 ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകവുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്രസാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, പ്രശസ്ത ശാസ്ത്ര പത്രപ്രവര്‍ത്തനം, മലയാള വിവര്‍ത്തനം എന്നീ അഞ്ചുവിഭാഗങ്ങളില്‍ അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷാഫോറവും നിബന്ധനകളുംwww.kscste.kerala.gov.inല്‍ ലഭിക്കും. സാഹിത്യസൃഷ്ടികളുടെ മൂന്ന് പകര്‍പ്പുകള്‍, ബയോഡേറ്റ, ശാസ്ത്ര സാഹിത്യരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ ചൂണ്ടികാണിക്കുന്ന രേഖകളുടെ ശരിപകര്‍പ്പുകള്‍ എന്നിവ സഹിതം മെമ്പര്‍ സെക്രട്ടറി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം 695004 വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 30.
Discussion about this post