തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃപ്രവേശത്തെ കുറിച്ചു തനിക്ക് ആശങ്കയില്ലെന്നു കെ.മുരളീധരന്‍. എത്രയും പെട്ടെന്നു കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കെ.കരുണാകരന് ഉറപ്പു കൊടുത്തിരുന്നു. ഇരുവരും തന്നോട് ഇതേക്കുറിച്ചു പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പല പരിപാടികളിലും പങ്കെടുക്കാറുണ്ട്. കേരളമോചനയാത്രയില്‍ പങ്കെടുക്കാത്തത് സാങ്കേതിക തടസങ്ങള്‍ മൂലമാണെന്നും മുരളീധരന്‍ പറഞ്ഞു.
Discussion about this post