തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടി നല്‍കും. വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഏപ്രില്‍ 7ന് മംഗലപുരം, പോത്തന്‍കോട് – മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. അണ്ടൂര്‍കോണം – അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഹാള്‍, കണിയാപുരം. കഠിനംകുളം പഞ്ചായത്ത് – പഞ്ചായത്ത്ഹാള്‍ കഠിനകുളം. കഴക്കൂട്ടം (പഴയ കഴക്കൂട്ടം പഞ്ചായത്ത് പ്രദേശം)- കഴക്കൂട്ടം ഗവ.ഹൈസ്‌കൂള്‍. ആറ്റിപ്ര (പഴയ ആറ്റിപ്ര പഞ്ചായത്ത് )- ഗവ. എല്‍.പി.എസ്. ആറ്റിന്‍കുഴി.
ഏപ്രില്‍ 9: തിരുവല്ലം (പഴയ തിരുവല്ലം പഞ്ചായത്ത്) – ഗവ. എല്‍.പി.എസ്. വെങ്ങാനൂര്‍. പള്ളിച്ചല്‍, ബാലരാമപുരം- ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെങ്ങാനൂര്‍ ജങ്ഷന്‍. വട്ടിയൂര്‍ക്കാവ് (പഴയ വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് )- വാഴോട്ടുകോണം കമ്മ്യൂണിറ്റി ഹാള്‍. കുടപ്പനക്കുന്ന് (പഴയ കുടപ്പനകുന്ന് പഞ്ചായത്ത് )- കുടപ്പനക്കുന്ന് ഫ്രീമെന്‍സ് ക്ലബ്ബ്.
ഏപ്രില്‍ 10: നേമം (പഴയ നേമം പഞ്ചായത്ത് )- ഗവ. ഹൈസ്‌കൂള്‍- പാപ്പനംകോട്. കല്ലിയൂര്‍ പഞ്ചായത്ത് – പ്രാവച്ചമ്പലം കല്ലിയൂര്‍ സഹകരണ ബാങ്ക് ഹാള്‍. ഉള്ളൂര്‍ (പഴയ ഉള്ളൂര്‍ പഞ്ചായത്ത്) പോങ്ങുംമൂട് ഗവ. എല്‍.പി. എസ്. ശ്രീകാര്യം (പഴയ ശ്രീകാര്യം പഞ്ചായത്ത് )- ഗവ. ഹൈസ്‌കൂള്‍- ചാവടിമുക്ക്. കടകംപള്ളി (പഴയ കടകംപള്ളി പഞ്ചായത്ത് ) ഗവ. എല്‍.പി.എസ്. വലിയഉദേശ്വരം ആനയറ എന്നിവിടങ്ങളില്‍ അതത് തീയതികളില്‍ രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയ്ക്ക് എത്തേണ്ടതാണ്. അപേക്ഷ, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയും ഹാജരാക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. എ. അഹമ്മദ് നിസ്താര്‍ അറിയിച്ചു.
Discussion about this post