തിരുവനന്തപുരം: സംസ്ഥാനത്തെ 26 തദ്ദേശഭരണ മണ്ഡലങ്ങളില്‍ ഏപ്രില്‍ 8-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 5 വരെ വോട്ട് രേഖപ്പെടുത്താം. ഉപതിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് നിര്‍ദ്ദിഷ്ട തിരിച്ചറിയല്‍ കാര്‍ഡോ രേഖയോ ഹാജരാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് പ്രിസൈഡിംഗ് ഓഫീസറുടേയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ഓഫീസറുടേയോ മുമ്പാകെ ഹാജരാക്കേണ്ടതാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ മണ്ഡലങ്ങള്‍ : ആലുവ മുനിസിപ്പാലിറ്റി – സ്‌നേഹാലയം ബ്ലോക്ക് പഞ്ചായത്തുകള്‍ : ജില്ല – ബ്ലോക്ക് പഞ്ചായത്ത് – മണ്ഡലം ക്രമത്തില്‍ തിരുവനന്തപുരം – ചിറയിന്‍കീഴ്- കടയ്ക്കാവൂര്‍, കോഴിക്കോട് – മേലടി – പുറക്കാട്, ഗ്രാമപഞ്ചായത്തുകള്‍ : ജില്ല – ഗ്രാമപഞ്ചായത്ത് – മണ്ഡലം ക്രമത്തില്‍ തിരുവനന്തപുരം – മാറനല്ലൂര്‍- കിളിക്കോട്ടുകോണം, മാറനല്ലൂര്‍, കൊല്ലം- അലയമണ്‍- കരുകോണ്‍, കൊല്ലം – തൃക്കരുവ – കാഞ്ഞാവെളി, ഇടുക്കി- പാമ്പാടുംപാറ , താന്നിമൂട്, മുണ്ടിയെരുമ, തൂക്കുപാലം, മന്നാക്കുടി, എറണാകുളം- തുറവൂര്‍- തുറവൂര്‍ വെസ്റ്റ്, എറണാകുളം- തിരുമാറാടി, മണ്ണത്തൂര്‍പടിഞ്ഞാറ്, ഒലിയപ്പുറം വടക്ക്, തിരുമാറാടി വടക്ക് , എറണാകുളം – വാളകം- വാളകം, തൃശ്ശൂര്‍ – അടാട്ട് – മുതുവറ, തൃശ്ശൂര്‍ – മാള – ചക്കാംപറമ്പ്, പാലക്കാട് – കടമ്പഴിപ്പുറം – പുലാപ്പറ്റ, മലപ്പുറം – ഊര്‍ങ്ങാട്ടിരി – പനംപ്ലാവ്, മലപ്പുറം – ഏലംകുളം – കിഴുങ്ങത്തോള്‍, കോഴിക്കോട് – തിക്കോടി – പുറക്കാട് , കണ്ണൂര്‍പാപ്പിനിശ്ശേരി – പാപ്പിനിശ്ശേരി സെന്‍ട്രല്‍, കാസര്‍ഗോഡ് – പടന്ന – അഴിത്തല ഓരി, കാസര്‍കോഡ് – വലിയപറമ്പ – മാടക്കാല്‍.
Discussion about this post