തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി മഹോത്സവം ഏപ്രില്‍ 9ന് (ഇന്ന്) ആറാട്ടോടെ സമാപിക്കും. ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും വൈകുന്നേരം 3ന് തിരിക്കുന്ന ആറാട്ടുഘോഷയാത്ര ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം വഴി പണിമൂല ദേവീക്ഷേത്രത്തിലെത്തി ആറാടും. ആറാട്ടുപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്രത്തില്‍ ആറാട്ട് സമ്മേളനവും പായസ സദ്യയും നടക്കും. തിരിച്ച് ശ്രീരാമദാസ ആശ്രമത്തിലെത്തി ധ്വജാവരോഹണവും ആറാട്ടുസദ്യയും നടക്കും.












