കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കേണ്‌ടെന്ന് കേരള കോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പി.സി.ജോര്‍ജിനെ മാറ്റിയതോടെയാണ് ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന എംഎല്‍എയായ സി.എഫ്.തോമസിന്റെ പേര് ഉയര്‍ന്നു കേട്ടത്.
സി.എഫ്.തോമസ് സ്ഥാനം നിരസിച്ച സാഹചര്യത്തില്‍ തോമസ് ഉണ്ണിയാടന്‍, പ്രഫ. എന്‍.ജയരാജ്, എന്നിവരിലാര്‍ക്കെങ്കിലും ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതൃത്വം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. പി.ജെ.ജോസഫ് വിഭാഗം ചീഫ് വിപ്പ് സ്ഥാനത്തിന് വേണ്ടി കടുംപിടുത്തം വേണ്‌ടെന്ന നിലപാടിലാണ്. അതിനാല്‍ തര്‍ക്കമില്ലാതെ പുതിയ ചീഫ് വിപ്പിനെ പാര്‍ട്ടിക്ക് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കണക്കുകൂട്ടല്‍.
Discussion about this post