തിരുവനന്തപുരം: മായം ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്‍പത് ബ്രാന്‍ഡഡ ് വെളിച്ചെണ്ണകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കേരാ പ്ലസ്, ഗ്രീന്‍ കേരള, കേരാ എ-വണ്‍, കേര സൂപ്പര്‍, കേരള ഡ്രോപ്‌സ്, ബ്ലെയ്‌സ്, പുലരി, കൊക്കൊ സുധം, കല്ലടപ്രിയം തുടങ്ങിയ ബ്രാന്‍ഡുകളാണ് നിരോധിച്ചിട്ടുളളത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇവയുടെ സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവായിട്ടുണ്ട് . നിരോധിച്ച ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണകള്‍ കൈവശം സൂക്ഷിക്കുകയോ, വില്‍ക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് രണ്ടുലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്. നിരോധന ഉത്തരവ് മനപ്പൂര്‍വ്വം ലംഘിച്ചതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. നിരോധിച്ച ബ്രാന്‍ഡുകള്‍ വിപണിയില്‍ കണ്ടാല്‍ ആ വിവരം 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ ജില്ലയിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ 8943346181 എന്ന നമ്പറിലോ കമ്മീഷണറേറ്റിലെ റിസര്‍വ് ഓഫീസറുടെ 8943346198 എന്ന നമ്പറിലോ വിളിച്ചറിയിക്കേണ്ടതാണ്.
Discussion about this post