തിരുവനന്തപുരം: യെമനില്‍നിന്നും വിമാനമാര്‍ഗം ഉള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഏപ്രില്‍ 11 ശനിയാഴ്ചവരെയെങ്കിലും ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിമാനമാര്‍ഗം ഉള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
വിമാനത്തില്‍ സീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജനറല്‍ വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാന്‍ വഴിവന്ന അഞ്ച് മലയാളികള്‍ ഇന്ന് കേരളത്തിലെത്തു മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്ഥാന്‍ ഗവണ്മെന്റിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. കേന്ദ്രപ്രവാസികാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങുമായും മുഖ്യമന്ത്രി ടെലിഫോണില്‍ സംസാരിച്ചു.
Discussion about this post