തൃശൂര്‍: തൃശൂര്‍ നഗരം പൂരത്തിന്റെ ലഹരിയിലേക്ക്. വിഷുദിനത്തില്‍ പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ തങ്ങളുടെ പൂരപ്പന്തലിനു കാല്‍നാട്ടി. രാവിലെ 10നും 10.30നും ഇടയില്‍ മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലാണ് കാല്‍നാട്ടിയത്. കാനാട്ടുകര ദാസനാണ് ഇത്തവണയും പാറമേക്കാവിനുവേണ്ടി പന്തലൊരുക്കുന്നത്. ഗതാഗതത്തിനു തടസം ഉണ്ടാക്കാത്ത വിധത്തിലാണ് നിര്‍മാണമെന്നു ദേവസ്വം അധികൃതര്‍ അറിയിച്ചു. 29 നാണ് പൂരം.
Discussion about this post