ആലപ്പുഴ: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ തകഴി സ്മാരക പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു നല്‍കുമെന്ന് തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. തകഴിയെ തുടര്‍ന്ന് മലയാള കഥാസാഹിത്യത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതില്‍ എം.ടി. നിര്‍വഹിച്ച സേവനമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നതെന്നും തന്റെ നേരവകാശിയായാണ് അദ്ദേഹത്തെ തകഴി കണ്ടിരുന്നതെന്നും ഡോ. പുതുശേരി രാമചന്ദ്രന്‍, ഡോ. എം.ജി. ശശിഭൂഷണ്‍, സാറാ തോമസ് എിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 25,000 രൂപയായിരുന്ന പുരസ്‌കാരത്തുക ഈ വര്‍ഷം 50,000 രൂപയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരസ്‌കാരത്തുകയും കീര്‍ത്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
Discussion about this post