തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. വൈകുന്നേരം നാലിനു പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നു ഡിപിഐയുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേരും.
ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 23നാണു പൂര്‍ത്തിയായത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 10 വരെ മൂല്യനിര്‍ണയം നടത്തി 16നു ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യ തീരുമാനം. മേയ് മാസം ആദ്യം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജൂണില്‍ പ്ലസ് വണ്‍ പ്രവേശനം നടത്താനാണു ശ്രമം.
ഫലം കോള്‍സെന്ററര്‍ വഴി അറിയുന്നതിന്
എസ്എസ്എല്‍സി പരീക്ഷാഫലം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബിഎസ്എന്‍എല്‍ (മൊബൈല്‍) 0471 – 155 300, മറ്റ് സേവനദാതാക്കള്‍ – 0471 – 2335523, 2115054, 2115098.
Discussion about this post