മുംബൈ: ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. മുംബൈ മസഗോണ്‍ ഡോക്കില്‍നടന്ന ചടങ്ങിലാണ് യുദ്ധകപ്പല്‍ നീറ്റിലിറക്കിയത്. പ്രഹരശേഷിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പലാണിത്. കടല്‍വഴിയുള്ള ഭീകരാക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഐഎന്‍എസ് വിശാഖപട്ടണത്തിന്‍രെ നിര്‍മ്മാണം. എട്ടു ബ്രഹ്‌മോസ് മിസൈലുകള്‍ വഹിക്കുന്ന വിശാഖപട്ടണത്തില്‍നിന്നും ആകാശത്തേക്കും ഭൂമിയിലേക്കും മിസൈലുകള്‍ അയക്കാന്‍ കഴിയും. 16 ബ്രഹ്‌മോസ് കപ്പല്‍വേധ മിസൈലുകള്‍ ഇതില്‍ സജ്ജീകരിക്കാനാകും. കടലിലെ പരീക്ഷണങ്ങള്‍ക്കു ശേഷം ഐഎന്‍എസ് വിശാഖപട്ടണം 2018 ജൂലൈയില്‍ നാവികസേനയുടെ ഭാഗമാകും.
Discussion about this post