ഭുവനേശ്വര്‍: ജെ.ബി പട്‌നായിക്ക് (89) അന്തരിച്ചു. മൂന്നുതവണ ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്നു പടാനായിക്. തിരുപ്പതിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ച എത്തിയ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്കാണ് മകന്‍. സുദാത്ത പട്‌നായിക്കും സുപ്രിയ പട്‌നായിക്കുമാണ് പെണ്‍മക്കള്‍. അസം ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post