ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള മൂന്നു പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ സഭ തുടങ്ങിയപ്പോള്‍ത്തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കോണ്‍ഗ്രസ് അംഗം വയലാര്‍ രവി, മുസ്‌ലിം ലീഗ് അംഗം പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിപിഎം അംഗം കെ.കെ.രാഗേഷ് ദൃഢപ്രതിജ്ഞയെടുത്തു.
കാലാവധി തീര്‍ന്ന രാജ്യസഭാംഗങ്ങള്‍ക്കു യാത്രയയപ്പ് നല്കി. കാലാവധി കഴിഞ്ഞതിനാല്‍ സന്ദര്‍ശക ഗാലറിയിലാണു യാത്രയയപ്പു സമ്മേളനം നടന്നത്.
Discussion about this post