ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി റാലിക്കിടെ കര്‍ഷകന്‍ തൂങ്ങി മരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയാണു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിരിക്കുന്നത്.
മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. പോലീസ് വിഷയത്തില്‍ ഒത്തുകളി നടത്തുകയാണ്. പ്രേരണാകുറ്റത്തിന് എഎപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചിനിടെ അദ്ദേഹം പറഞ്ഞു.
Discussion about this post