കോഴഞ്ചേരി: ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറന്ന് വന്‍മോഷണം. നെടുമ്പ്രയാര്‍-തേവലശേരി 1320-ാം നമ്പര്‍ ശ്രീലക്ഷ്മീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ദേവീക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിയും ഭാരവാഹികളുമാണ് കവര്‍ച്ച അറിയുന്നത്. പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണെ്ടന്നാണു പ്രാഥമിക വിലയിരുത്തല്‍. കുറച്ചുനാളായി കോയിപ്രം-തോട്ടപ്പുഴശേരി പഞ്ചായത്തുകളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നത് പതിവായിരിക്കുകയാണ്.
Discussion about this post