ന്യൂഡല്‍ഹി: ആം ആദ്മി പ്രകടനത്തിനിടെ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ മാപ്പു പറഞ്ഞു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും താന്‍ പ്രസംഗം തുടര്‍ന്നത് ശരിയായില്ലെന്നും അപ്പോള്‍തന്നെ യോഗം വേണ്ടെന്നു വെയ്ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കര്‍ഷക ആത്മഹത്യ രാഷ്ട്രീയവത്കരിക്കുകയെന്നത് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡി.പി.സി.സി. പ്രസിഡന്റ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും കെജ്രിവാള്‍ പ്രസംഗം തുടര്‍ന്നത് ദയ അര്‍ഹിക്കാത്ത നടപടിയായെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി.
Discussion about this post