ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം കോടതി. അനധികൃത സ്വത്തുസമ്പാദന കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ ആവശ്യവും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളി. ഭവാനി സിങ്ങിന്റെ നിയമനത്തിനെതിരെ ഡി.എം.കെ. നേതാവ് കെ. അമ്പഴകനാണ് ഹര്‍ജി നല്‍കിയത്.
ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമാണെന്ന് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറയുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി നീക്കി. ജയലളിത തടവുശിക്ഷ വിധിച്ച കോടതിവിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നും ബഞ്ച് വിധിച്ചു.
Discussion about this post