തിരുവനന്തപുരം: നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍മാരെ ഡല്‍ഹിയിലെത്തിച്ച് എയിംസില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍മാരുടെ ബന്ധുക്കളുമായും, അവരെ ചികിത്സിച്ച ഡോക്ടര്‍മാരുമായും നേരില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി.ജോസഫ് ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കേരള ഹൗസില്‍ എത്തിച്ചവരെ രണ്ട് വിമാനങ്ങളിലായി നാട്ടിലെത്തിച്ചിട്ടുണ്ട്. നേപ്പാളിലെ വിദൂരപ്രദേശത്ത് പെട്ടുപോയ 56 പേരെ കരമാര്‍ഗ്ഗം ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെത്തിച്ച് നാട്ടിലെത്തിക്കാന്‍ വേണ്ടതു ചെയ്തിട്ടുണ്ട്.
Discussion about this post