ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന ക്യൂ കോംപ്ലക്സിന് ദേവസ്വം ഭരണസമിതിയോഗത്തിന്‍റെ അംഗീകാരം. ഒരേസമയം 5,000 പേരെ ഉള്‍ക്കൊള്ളുന്ന കോംപ്ലക്‌സാണ് പണിയുന്നത്. ഇതോടൊപ്പം വാഹന പാര്‍ക്കിങ്ങിനായി തെക്കേനടയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം നിര്‍മ്മിക്കും. ഭക്തരുടെ സൗകര്യത്തിനായി ദേവസ്വം നിര്‍മ്മിക്കുന്ന ക്യൂ കോംപ്ലക്‌സിനും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങിനും 110 കോടി രൂപയുടെ ധനവിനിയോഗ ഭരണാനുമതിക്കായി സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷനായി. സാമൂതിരിരാജ പി.കെ.യു. രാജ, കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്വ. എം. ജനാര്‍ദ്ദനന്‍, അഡ്വ. എ. സുരേശന്‍, പി.വി. ബിനേഷ്, അഡ്മിനിസ്‌ട്രേറ്റര്‍ ബി. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post